നെടുമ്പാശേരിയിൽ അപ്രതീക്ഷിതമായി വിമാനം റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ

കൊച്ചി നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി. കൊച്ചി-ലണ്ടൻ വിമാനമാണ് റദ്ദാക്കിയത്. രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. യന്ത്രത്തകരാറാണ് പ്രശ്‌ന കാരണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

അതേസമയം പകരം വിമാനമില്ലാത്തതിനാൽ യാത്രക്കാർ പ്രതിഷേധിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പോലും പാലിക്കാതെ എറെ നേരം വിമാനത്തിനകത്ത് ഇരുത്തിയെന്നും അടിസ്ഥാന സൗകര്യങ്ങൾപോലും എയർ ഇന്ത്യ ചെയ്ത് തന്നില്ലെന്നും യാത്രക്കാർ ആരോപിച്ചു. പിന്നീട് ചർച്ചയ്‌ക്കൊടുവിൽ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.

Story Highlights Flight cancelled

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top