ടൊവിനോ തോമസിന്റെ നില മെച്ചപ്പെട്ടു; തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി

ചിത്രീകരണത്തിനിടെ പരുക്കേറ്റ നടന്‍ ടൊവിനോ തോമസിന്റെ നില മെച്ചപ്പെട്ടു. താരത്തെ ഇന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. സിടി ആന്‍ജിയോഗ്രാം പരിശോധനയില്‍ നിലവില്‍ രക്തസ്രാവത്തിനുള്ള സാധ്യതയില്ലെന്നും ആന്തരിക അവയവങ്ങള്‍ക്ക് മുറിവില്ലെന്നും കണ്ടെത്തി. താരം നാലോ അഞ്ചോ ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്ന് റെനെ മെഡിസിറ്റി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.
കള സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ ടൊവിനോ യെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഹൃത്തുക്കളുടെയും ആരാധകരുടെയും പിന്തുണയ്ക്കും പ്രാര്‍ഥനയ്ക്കും ടൊവിനോ തോമസ് നന്ദി അറിയിച്ചു.
Story Highlights – Improvement in the health of actor Tovino Thomas
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here