എം. ശിവശങ്കർ കസ്റ്റംസ് ഓഫീസിൽ; ചോദ്യം ചെയ്യുന്നത് രണ്ടാം തവണ
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസിൽ ഹാജരായി. യുഎഇ കോൺസുലേറ്റ് ഈന്തപ്പഴം വിതരണം ചെയ്ത കേസിലാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ.
ഇത് രണ്ടാം തവണയാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കേസിലെ പ്രധാന പ്രതികളായ സ്വപ്നയും, സന്ദീപുമടക്കള്ളവരുടെ മൊഴികളിലെ വിവരങ്ങൾ പരിഗണിച്ചാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കണ്ടെത്തലാണ് നിർണായകം. സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് എന്നീ പ്രതികളെ വീണ്ടുംചോദ്യം ചെയ്യുന്നതിന് കസ്റ്റംസിന് കോടതി അനുമതി നൽകിയിരുന്നു. ജയിലിലെത്തിയാകും ഇവരെ ചോദ്യം ചെയ്യുക.
Story Highlights – M Shivashankar, Customs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here