രാജസ്ഥാനില്‍ ഭൂമിതര്‍ക്കത്തിനിടെ പൊള്ളലേറ്റ പൂജാരി മരിച്ചു

രാജസ്ഥാനിലെ കരൗളിയില്‍ ഭൂമിതര്‍ക്കത്തിനിടെ പൊള്ളലേറ്റ ക്ഷേത്ര പൂജാരി മരിച്ചു. രാധാകൃഷ്ണ ക്ഷേത്രത്തിലെ പൂജാരി ബാബുലാല്‍ വൈഷ്ണവാണ് കൊല്ലപ്പെട്ടത്. ആറ് പേര്‍ ചേര്‍ന്ന് പെട്രോളൊഴിച്ച് തീവച്ചുവെന്ന് പൂജാരി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കൈലാഷ് മീണ, ശങ്കര്‍, നമോ മീണ തുടങ്ങി ആറ് പേര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. പ്രധാന പ്രതി കൈലാഷ് മീണയെ കസ്റ്റഡിയിലെടുത്തെന്ന് രാജസ്ഥാന്‍ പൊലീസ് അറിയിച്ചു.ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമിയില്‍ വീടുവയ്ക്കാനുള്ള പൂജാരിയുടെ ശ്രമം സ്ഥലത്തെ പ്രബല വിഭാഗം എതിര്‍ത്തിരുന്നു.

Story Highlights Priest dies of burns during land dispute in Rajasthan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top