ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ്ചാൻസിലർ നിയമനം; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

ശ്രീനാരായണ ഗുരു ഓപ്പണൺ സർവകലാശാല വൈസ്ചാൻസിലർ നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ വെള്ളാപ്പള്ളി നടേശൻ. മലബാറിൽ പ്രവർത്തിക്കുന്ന പ്രവാസിയെ നിർബന്ധിച്ചു കൊണ്ടു വന്നു വൈസ് ചാൻസിലറാക്കാൻ മന്ത്രി കെ.ടി.ജലീൽ വാശി കാണിച്ചെന്ന് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി ആരോപിച്ചു. സർവകലാശാല ഉദ്ഘാടനം രാഷ്ട്രീയ മാമാങ്കമാക്കിയെന്നും വെള്ളാപ്പള്ളിയുടെ വിമർശനം ഉന്നയിച്ചു.

സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകിയതിൽ സന്തോഷം രേഖപ്പെടുത്തിയ വെള്ളാപ്പള്ളി, ഉദ്ഘാടനത്തിന് ഒരു എസ്എൻഡിപി ഭാരവാഹിയെ പോലും ക്ഷണിക്കാത്തതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സർവകലാശാലയിലെ വൈസ്ചാൻസിലർ നിയമനത്തെയും വെള്ളാപ്പള്ളി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

Story Highlights Sree Narayana Guru appointed Vice Chancellor of Open University; Vellapally Nation with harsh criticism

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top