കണ്ണൂരിൽ കൊവിഡ് ബാധിച്ച് പതിമൂന്നുകാരൻ മരിച്ചു

കണ്ണൂരിൽ കൊവിഡ് ബാധിച്ച് വിദ്യാർത്ഥി മരിച്ചു. ആലക്കോടാണ് സംഭവം. തേർത്തല്ലി സ്വദേശി ജിമ്മി ജോസിന്റെ മകൻ ജോസൻ ആണ് മരിച്ചത്. പതിമൂന്ന് വയസായിരുന്നു.

രണ്ട് ദിവസം മുൻപാണ് ജോസന് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത ശ്വാസ തടസത്തെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Story Highlights Kannur, Covid19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top