മലപ്പുറത്ത് 1632 പേർക്ക് കൊവിഡ്; 1061 പേർ രോഗമുക്തരായി

മലപ്പുറത്ത് 1632 പേർക്ക് കൂടി കൊവിഡ് ബാധ. 1061 പേർ രോഗമുക്തരായി. നേരിട്ടുള്ള സമ്പർക്കത്തിലൂടെ 1580 പേർക്കാണ് വൈറസ് ബാധ. ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായി. വൈറസ് ബാധിതരായി ചികിത്സയിൽ 8,479 പേരുണ്ട്. ആകെ നിരീക്ഷണത്തിലുള്ളത് 50,848 പേരാണ്.
26 പേർക്ക് ഉറവിടമറിയാതൊണ് രോഗബാധയുണ്ടായത്. ഏഴ് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ കണ്ടെത്തിയവരിൽ ഒമ്പത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 10 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.
50,848 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 8,479 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 516 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1,298 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു. ഇതുവരെ 141 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ മരണമടഞ്ഞത്. ഇന്ന് 1,061 പേരാണ് ജില്ലയിൽ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 24,126 പേർ ഇതുവരെ കൊവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
Story Highlights – malappuram covid, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here