കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ആലുവ ജനറല്‍ മാര്‍ക്കറ്റ് വീണ്ടും അടച്ചു

covid; Aluva General Market closed again

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ആലുവ ജനറല്‍ മാര്‍ക്കറ്റ് വീണ്ടും അടച്ചു. ഒരാഴ്ചത്തേക്കാണ് മാര്‍ക്കറ്റ് അടച്ചത്. അതേസമയം, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായ ആലുവ ജനറല്‍ മാര്‍ക്കറ്റിനൊപ്പം ദേശീയ പാത സമാന്തര റോഡിലെ വ്യാപാര സ്ഥാപനങ്ങളും അടക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതിനെതിരെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു.

നൂറോളം ചരക്കു വാഹനങ്ങള്‍ നിത്യവുമെത്തുന്ന ജനറല്‍ മാര്‍ക്കറ്റില്‍ രോഗം വ്യാപിക്കുന്നതിന്റെ പേരില്‍ സമീപ റോഡുകളിലെ വ്യാപാരികളാട് അടച്ചിടാന്‍ നിര്‍ബന്ധിക്കരുതെന്ന് വ്യാപാരികളുടെ ആവശ്യം. ജനറല്‍ മാര്‍ക്കറ്റ് മൈക്രോ കണ്ടെയ്ന്‍മെന്റാക്കി കളക്ടര്‍ ഉത്തരവിറക്കിയെങ്കിലും പൊലീസ് സമീപ റോഡുകളിലെ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാന്‍ ആവശ്യപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണം. 20 ലധികം പേര്‍ക്കാണ് ആലുവ ജനറല്‍ മാര്‍ക്കറ്റുമായി ബന്ധപെട്ട് കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights covid; Aluva General Market closed again

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top