ഹത്‌റാസ് കേസ്; പ്രദേശവാസികളുടെ മൊഴിയെടുക്കൽ ഇന്നും തുടരും

ഹത്‌റാസ് കേസിൽ പ്രദേശവാസികളുടെ മൊഴിയെടുക്കൽ ഇന്നും തുടരും. നാൽപതോളം പ്രദേശവാസികളുടെ മൊഴി ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവം പുനരാവിഷ്‌ക്കരിക്കാനും നടപടിയുണ്ടാകും.

ഈമാസം 17ന് മുൻപ് അന്വേഷണം പൂർത്തിയാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അതേസമയം, ഹത്‌റാസ് സംഭവത്തിന്റെ മറവിൽ വ്യാപക സംഘർഷമുണ്ടാക്കാൻ ഗൂഢാലോചന നടന്നുവെന്നും, നൂറ് കോടി രൂപയുടെ വിദേശഫണ്ട് എത്തിയെന്നുമുള്ള ആരോപണത്തിൽ ഉത്തർപ്രദേശ് പൊലീസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ഊർജിതമാക്കി.

Story Highlights Hathras case; The statement of the locals will continue today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top