തൃശൂരിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

തൃശൂർ ഒല്ലൂരിൽ പ്രഭാത സവാരിക്കിടെ സഹോദരന്റെ മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ക്രിസ്റ്റഫർനഗർ സ്വദേശി ശശിയാണ് മരിച്ചത്. 60 വയസായിരുന്നു.

കേസുമായി ബന്ധപ്പെട്ട് സഹോദരന്റെ മകൻ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. വളർത്തുനായയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Story Highlights Man stabbed to death in thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top