Advertisement

മനീഷ് പാണ്ഡെയ്ക്ക് ഫിഫ്റ്റി; രാജസ്ഥാൻ റോയൽസിന് 159 റൺസ് വിജയലക്ഷ്യം

October 11, 2020
Google News 2 minutes Read

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 159 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റൺസിലെത്തിയത്. 54 റൺസെടുത്ത മനീഷ് പാണ്ഡെ ആണ് സൺറൈസേഴ്സിൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ ഡേവിഡ് വാർണർ 48 റൺസ് എടുത്തു.

Read Also : വിമൻസ് ഐപിഎൽ നവംബറിൽ: ടൂർണമെന്റിൽ തായ്‌ലൻഡ് താരവും; ഷാർജ വേദിയാകും എന്ന് റിപ്പോർട്ട്

മികച്ച ബൗളിംഗ് പ്രകടനമാണ് രാജസ്ഥാൻ റോയൽസ് നടത്തിയത്. ജോണി ബെയർസ്റ്റോ, ഡേവിഡ് വാർണർ എന്നീ രണ്ട് വിസ്ഫോടനാത്മക ഓപ്പണർമാരെ ഗംഭീരമായി ക്രീസിൽ തന്നെ തളച്ചിട്ട രാജസ്ഥാന് ഏറെ വൈകാതെ അതിനുള്ള പ്രതിഫലം ലഭിച്ചു. അഞ്ചാം ഓവറിൽ ജോണി ബെയർസ്റ്റോ (16) കാർത്തിക് ത്യാഗിയുടെ പന്തിൽ സഞ്ജുവിന് ക്യാച്ച് നൽകി പുറത്താവുമ്പോൾ സ്കോർബോർഡിൽ 23 റൺസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നാം നമ്പറിൽ മനീഷ് പാണ്ഡെ എത്തി. ലൂസ് ബോളുകൾ വളരെ കുറച്ച് തന്നെ രാജസ്ഥാൻ ബൗളർമാർ പന്തെറിഞ്ഞു എങ്കിലും കാൽക്കുലേറ്റഡ് റിസ്കുകളും ഭാഗ്യവും ഒത്തുചേർന്നപ്പോൾ സ്കോർ ക്രമാനുഗതമായി ഉയർന്നു. 73 റൺസാണ് രണ്ടാം വിക്കറ്റിൽ പാണ്ഡെ-വാർണർ സഖ്യം കൂട്ടിച്ചേർത്തത്. ഭാഗ്യത്തിൻ്റെ അകമ്പടിയോടെ വാർണർ ബൗണ്ടറി കണ്ടെത്താൻ തുടങ്ങിയപ്പോൾ പാണ്ഡെ ഗംഭീർമായി സെക്കൻഡ് ഫിഡിൽ റോൾ കൈകാര്യം ചെയ്തു.

Read Also : വിമൻസ് ഐപിഎൽ നവംബറിൽ: ടൂർണമെന്റിൽ തായ്‌ലൻഡ് താരവും; ഷാർജ വേദിയാകും എന്ന് റിപ്പോർട്ട്

15ആം ഓവറിൽ ജോഫ്ര ആർച്ചറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 38 പന്തുകളിൽ 48 റൺസെടുത്ത വാർണറെ ആർച്ചർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. വാർണർ പുറത്തായതോടെ സ്കോറിംഗ് ചുമതല ഏറ്റെടുത്ത പാണ്ഡെ 40 പന്തുകളിൽ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ പാണ്ഡെ പുറത്തായി. 44 പന്തുകളിൽ 54 റൺസെടുത്ത താരം ഉനദ്കട്ടിൻ്റെ പന്തിൽ രാഹുൽ തെവാട്ടിയയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. നാലാം നമ്പറിൽ ക്രീസിലെത്തിയ കെയിൻ വില്ല്യംസണും അഞ്ചാം നമ്പറിൽ എത്തിയ പ്രിയം ഗാർഗും ചേർന്ന് ചില കൂറ്റൻ ഷോട്ടുകൾ ഉതിർത്തതോടെയാണ് സൺറൈസേഴ്സ് സ്കോർ 150 കടന്നത്. 8 പന്തുകളിൽ 15 റൺസ് നേടിയ പ്രിയം ഗാർഗ് അവസാന പന്തിൽ റണ്ണൗട്ടായി. വില്ല്യംസൺ (22) പുറത്താവാതെ നിന്നു.

Story Highlights sunriders hyderabad vs rajasthan royals first innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here