ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കളെ പൊലീസ് മർദിച്ചതായി പരാതി; രണ്ട് പേർക്ക് ഗുരുതര പരുക്ക്

ഫോർട്ട് കൊച്ചിയിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കളെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മർദനമേറ്റ രണ്ടുപേർ ഗുരുതര പരുക്കുമായി ചികിത്സയിലാണ്. പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും ഫോർട്ട് കൊച്ചി സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

ഫോർട്ട്‌കൊച്ചി കസ്റ്റംസ് ജെട്ടിക്ക് സമീപത്തെ പറമ്പിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ ഇന്നലെ വൈകിട്ട് ആറരയോടെയാണ് പൊലീസ് സംഘം എത്തുന്നത്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് മർദനം. പട്ടിക കഷ്ണം ഉപയോഗിച്ച് ക്രൂരമായി മർദിച്ചെന്നാണ് യുവാക്കളുടെ പരാതി.

പരുക്കേറ്റ അഞ്ച് യുവാക്കളിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സ്വകാര്യ ആശുപതിയിൽ ചികിത്സയിലുള്ള ഷാനുവിന്റെ കണ്ണിന് സാരമായ പരുക്കുണ്ട്. പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും യൂത്ത് കോൺഗ്രസും സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മർദനത്തിന് ശേഷം മടങ്ങാനൊരുങ്ങിയ പൊലീസുകാരെ ഇന്നലെ നാട്ടുകാർ തടയുകയും സ്റ്റേഷൻ വളയുകയും ചെയ്തിരുന്നു. ജനപ്രതിനിധികൾ ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്.

Story Highlights Fort kochi, Police attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top