തൃശൂർ ജില്ലയിൽ 697 പേർക്ക് കൂടി കൊവിഡ്; 1090 പേർ രോഗമുക്തർ

തൃശൂർ ജില്ലയിലെ 697 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 693 പേർക്ക് സമ്പർക്കം വഴി പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7 കേസുകളുടെ ഉറവിടം വ്യക്തമല്ല. കൂടാതെ 2 ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 3 പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു.
Read Also : ഇന്ന് 7836 പേർക്ക് കൊവിഡ് മുക്തി; രോഗം ഭേദമായവരുടെ നിരക്ക് രണ്ട് ലക്ഷത്തിലേക്ക്
ജില്ലയിൽ ഇന്ന് 1090 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8908 ആണ്. തൃശൂർ സ്വദേശികളായ 145 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14388 ആണ്. അസുഖബാധിതരായ 13691 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.
5756 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 949 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 309 പേർ ആശുപത്രിയിലും 640 പേർ വീടുകളിലുമാണ്. 566 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 863 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 194106 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .
Story Highlights – 697 covid cases in thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here