Advertisement

രാജ്യത്ത് പ്രോപ്പർട്ടി കാർഡുകളുടെ വിതരണം ഇന്ന്; പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

October 12, 2020
2 minutes Read

രാജ്യത്ത് പ്രോപ്പർട്ടി കാർഡുകളുടെ വിതരണം ഇന്ന് ആരംഭിയ്ക്കും. വായ്പയും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും സ്വീകരിക്കുന്നതിന് ഗ്രാമീണരുടെ സാമ്പത്തിക ആസ്തിയായി സ്വത്ത് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പ്രോപ്പർട്ടി കാർഡുകൾ ഏർപ്പെടുത്തുന്നത്. ആദ്യഘട്ടത്തിൽ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി 763 ഗ്രാമങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

വായ്പയും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും നേടുന്നതിന് രാജ്യത്തെ ഗ്രാമീണ മേഖലയിൽ ഭൂമി ഉപയോഗിയ്ക്കാൻ വലിയ ബുദ്ധിമുട്ടുകളാണ് ഇപ്പോഴും കർഷകരടക്കം നേരിടുന്നത്. ഉള്ള രേഖകൾക്ക് പുറമേ കിട്ടാൻ സാധ്യത ഇല്ലാത്ത പലരേഖകളും പൊതുമേഖല ബാങ്കുകളടക്കം ആവശ്യപ്പെടുമ്പോൾ പലപ്പോഴും കൊള്ളപ്പലിയയ്ക്കാരന്റെ കേണിയിലെയ്ക്കുള്ള പാതയായ് അത് സാധാരണക്കാരന് മാറും. ഇതിനെല്ലാം ഒരു പരിഹാരം ആകും വിധമാണ് പ്രോപ്പർട്ടി കാർഡുകൾ പ്രവർത്തിക്കുക. രാജ്യത്തെ ഗ്രാമീണ മേഖലയിലെ സ്വത്തുടമകൾക്കായി ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ ഉൽക്കൊൾള്ളുന്ന വിപുലമായ സംരംഭം ഇതാദ്യമായാണ്.

സ്വാമിത്വ( സർവേ ഓഫ് വില്ലേജ് ആന്റ് മാപ്പിംഗ് വിത്ത് ഇംപ്രവൈസ്ഡ് ടെക്‌നോളജി ഇൻ വില്ലേജ് ഏരിയാസ്) പദ്ധതിക്കു കീഴിലാണ് പ്രോപ്പർട്ടി കാർഡുകളുടെ വിതരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി ആണ് ഉദ്ഘാടനം ചെയ്യുക. ഭൂമി ഉടമകൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ലഭ്യമാകുന്ന എസ്.എം.എസ് ലിങ്ക് വഴി പ്രോപ്പർട്ടി കാർഡുകൾ ഡൗൺലോഡ് ചെയ്യാനും അനായാസം ഉപയോഗിയ്ക്കാനും സാധിക്കും. ആദ്യഘട്ടത്തിൽ ആറ് സംസ്ഥാനങ്ങളിലായി 763 ഗ്രാമങ്ങൾക്കായണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നാലുവർഷം കൊണ്ട് രാജ്യത്തെ 6.62 ലക്ഷം ഗ്രാമങ്ങൾ പദ്ധതിയുടെ ഭാഗമാകും. വായ്പകൾ തേടുമ്പോൾ ഉള്ള പ്രോസസ്സിംഗ് ഫീസ് അടക്കമുള്ള അധിക ചിലവുകളും പ്രോപ്പർട്ടി കാർഡുകളുടെ ഉപയോഗം കൊണ്ട് ഇല്ലാതാക്കും.

Story Highlights distribution of property cards in the country will start today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top