ഇഷാന്ത് ശർമ്മയ്ക്ക് പരുക്ക്; ഐപിഎൽ നഷ്ടമാവും

ഡൽഹി ക്യാപിറ്റൽസിൻ്റെ ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മയ്ക്ക് പരുക്ക്. ഡൽഹി ക്യാപിറ്റൽസ് മാനേജ്മെൻ്റാണ് വിവരം അറിയിച്ചത്. പരുക്കേറ്റ ഇഷാന്തിന് ഐപിഎൽ സീസൺ നഷ്ടമാവുമെന്നും മാനേജ്മെൻ്റ് അറിയിച്ചു. ഔദ്യോഗിക വാർത്താകുറിപ്പിലൂടെയാണ് ഡൽഹി ക്യാപിറ്റൽസ് ഇക്കാര്യം അറിയിച്ചത്.
Read Also : പരുക്ക്: അമിത് മിശ്ര ഐപിഎലിൽ നിന്ന് പുറത്ത്
ഇത് രണ്ടാമത്തെ താരത്തെയാണ് ഡൽഹിക്ക് സീസണിൽ പരുക്ക് മൂലം നഷ്ടമാവുന്നത്. നേരത്തെ വെറ്ററൻ സ്പിന്നർ അമിത് മിശ്രയും പരുക്കേറ്റ് പുറത്തായിരുന്നു. പരുക്കേറ്റതു മൂലം വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് മുംബൈ ഇന്ത്യൻസിനെതിരായ കഴിഞ്ഞ മത്സരം കളിച്ചിരുന്നില്ല. ഒരാഴ്ചത്തെ വിശ്രമമാണ് ഋഷഭ് പന്തിന് നിർദ്ദേശിച്ചിരിക്കുന്നത്.
ഇന്നലത്തെ മത്സരത്തിൽ പരാജയപ്പെട്ട ഡൽഹി പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. 7 മത്സരങ്ങളിൽ അഞ്ച് ജയമാണ് ഡൽഹിക്കുള്ളത്.
Story Highlights – Injured ishant Sharma will miss ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here