Advertisement

പഞ്ചാബിനും അടിതെറ്റി; ഡൽഹി ക്യാപിറ്റൽസിനോട് ആറ് വിക്കറ്റിന് തോറ്റു

5 hours ago
2 minutes Read

ഐപിഎല്ലിൽ‌ പഞ്ചാബ് കിങ്സിന് തോൽ‌വി. ഡൽഹി ക്യാപിറ്റൽസിനോട് ആറ് വിക്കറ്റിന് തോറ്റു. തോൽ‌വിയോടെ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് പഞ്ചാബ് നഷ്ടപ്പെടുത്തിയത്. 207 റൺസ് വിജയലക്ഷ്യം ഡൽഹി മൂന്നു പന്ത് ശേഷിക്കെ മറികടന്നു. ഡൽഹിക്കായി കെഎൽ രാഹലും(35) കരുൺ നായർ(44) സമീർ റിസ്വി(58*) എന്നിവരുടെ മിന്നും പ്രകടനമാണ് വിജയലക്ഷ്യം മറികടക്കാനായത്.

ശ്രേയസ് അയ്യരുടെയും മാർക്കസ് സ്റ്റോയിനിസിന്റെയും മികച്ച പ്രകടനമാണ് പഞ്ചാബിനെ 200 കടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിനിറങ്ങിയ പഞ്ചാബിന് നല്ല തുടക്കമായിരുന്നില്ല. ശ്രേയസ് അയ്യരാണ് ടീം സ്കോർ ഉയർത്തിയത്. അഞ്ച് ഫോറും രണ്ട് സിക്സും അടക്കം അർധ സെഞ്ചുറി തികച്ചാണ് നായകൻ‌ ക്രീസ് വിട്ടത്. 53 റൺസാണ് അയ്യർ നേടിയത്. അവസാന ഓവറുകളിൽ മാർക്കസ് സ്‌റ്റോയിനിസും വെടിക്കെട്ട് നടത്തിയതോടെ ടീം 200-കടന്നു.

തോൽവിയോടെ പഞ്ചാബിന്റെ ക്വാളിഫയർ 1 മോഹങ്ങൾക്ക് തിരിച്ചടിയേറ്റു. ഡൽഹിക്കായി മുസ്തഫിസുർ റഹ്‌മാൻ മൂന്ന് വിക്കറ്റെടുത്തു. 207 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിയുടെത് മികച്ച തുടക്കമായിരുന്നു. കരുണും സമീർ റിസ്വിയും ചേർന്ന് 150-കടത്തിയെങ്കിലും കരുൺ പുറത്തായത് തിരിച്ചടിയായെങ്കിലും സമീർ റിസ്വിയുടെ വെടിക്കെട്ട് അനായാസം ടീമിനെ ജയത്തിലേക്ക് എത്തിച്ചു.

Story Highlights : IPL 2025 PBKS vs DC Delhi beats Punjab by 6 wickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top