ബൗളർമാരുടെ തകർപ്പൻ പ്രകടനം; ബാംഗ്ലൂരിന് കൂറ്റൻ ജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കൂറ്റൻ ജയം. 82 റൺസിനാണ് ബാംഗ്ലൂർ കൊൽക്കത്തയെ കീഴ്പ്പെടുത്തിയത്. 195 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 34 റൺസെടുത്ത ശുഭ്മൻ ഗിൽ ആണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു.
Read Also : ഇടിമിന്നലായി എബി; കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 195 റൺസ് വിജയലക്ഷ്യം
ഇന്നിംഗ്സിൻ്റെ ഒരു ഘട്ടത്തിലും ബാംഗ്ലൂരിനു വെല്ലുവിളിയാവാൻ കൊൽക്കത്തയ്ക്ക് സാധിച്ചില്ല. പുതുതായി ഓപ്പണിംഗ് പൊസിഷനിലെത്തിയ ടോം ബാൻ്റൺ (8) ആണ് ആദ്യം പുറത്തായത്. ബാൻ്റൺ നവ്ദീപ് സെയ്നിയുടെ പന്തിൽ പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. നിതീഷ് റാണയെ (9) വാഷിംഗ്ടൺ സുന്ദർ ക്ലീൻ ബൗൾഡാക്കി. മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ശുഭ്മൻ ഗിൽ (34) നിർഭാഗ്യകരമായി റണ്ണൗട്ടായത് കൊൽക്കത്തയ്ക്ക് കനത്ത തിരിച്ചടിയായി. അതായിരുന്നു കൂട്ടത്തകർച്ചയുടെ തുടക്കം.
Read Also : ഐപിഎൽ മാച്ച് 28: ബാംഗ്ലൂർ ബാറ്റ് ചെയ്യും; കൊക്കത്തയിൽ ടോം ബാന്റണ് അരങ്ങേറ്റം
ദിനേശ് കാർത്തിക് (1) ചഹാലിൻ്റെ പന്തിൽ പ്ലെയ്ഡ് ഓണായി. ഓയിൻ മോർഗനെ (8) വാസ്ഗിംഗ്‌ടൺ സുന്ദറിൻ്റെ പന്തിൽ ഇസുരു ഉഡാന പിടികൂടി. രണ്ട് ബൗണ്ടറിയും ഒരു സിക്സറും സഹിതം ഉഡാനയെ കടന്നാക്രമിച്ച് തുടങ്ങിയെങ്കിലും ആ ഓവറിൽ തന്നെ ആന്ദ്രേ റസൽ (16) പുറത്തായി. റസലിനെ മുഹമ്മദ് സിറാജ് പിടികൂടുകയായിരുന്നു. പാറ്റ് കമ്മിൻസ് (1) ക്രിസ് മോറീസിൻ്റെ പന്തിൽ ദേവ്ദത്ത് പടിക്കലിൻ്റെ കൈകളിൽ അവസാനിച്ചു. രാഹുൽ ത്രിപാഠി (16) മുഹമ്മദ് സിറാജിൻ്റെ പന്തിൽ ക്രിസ് മോറിസിൻ്റെ കൈകളിൽ അവസാനിച്ചു. നഗർകൊടി (4) മോറിസിൻ്റെ പന്തിൽ പ്ലെയ്ഡ് ഓണായി. വരുൺ ചക്രവർത്തി (7), പ്രസിദ്ധ് കൃഷ്ണ (2) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights – royal challengers bangalore won against kolkata knight riders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here