‘ഞങ്ങൾ എന്തിന് എതിരാളികൾക്ക് മികച്ച താരങ്ങളെ കൈമാറണം?’; ഇടക്കാല ട്രാൻസ്ഫറിനോട് ഫ്രാഞ്ചൈസികൾ മുഖം തിരിക്കുന്നു എന്ന് റിപ്പോർട്ട്

ഐപിഎൽ ഇടക്കാല ട്രാൻസ്ഫറിനോട് ഫ്രാഞ്ചൈസികൾ മുഖം തിരിക്കുന്നു എന്ന് റിപ്പോർട്ട്. തങ്ങളുടെ മികച്ച താരങ്ങളെ എന്തിന് എതിരാളികൾക്ക് കൈമാറണം എന്നാണ് ഫ്രാഞ്ചൈസികളുടെ ചോദ്യം. രാജ്യാന്തര കളിക്കാരെയൊന്നും ഫ്രാഞ്ചൈസികൾ കൈമാറിയേക്കില്ല എന്നാണ് വിവരം. അതേസമയം, രാജ്യാന്തര അരങ്ങേറ്റം കുറിക്കാത്ത ചില താരങ്ങൾ മറ്റ് ഫ്രാഞ്ചൈകളിൽ എത്തിയേക്കും.
അജിങ്ക്യ രഹാനെയെ വിട്ടുനൽകില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് പ്രഖ്യാപിച്ചതിനു പിന്നാലെ ക്രിസ് ലിന്നിനെയും നതാൻ കോൾട്ടർനൈലിനെയും ഇടക്കാല ട്രാൻസ്ഫറിൽ അയക്കില്ലെന്ന് മുംബൈ ഇന്ത്യൻസും അറിയിച്ചു. ഇമ്രാൻ താഹിറും ചെന്നൈ സൂപ്പർ കിംഗ്സിൽ തന്നെ തുടരുമെന്നാണ് സൂചന.
Read Also : ഇടക്കാല ട്രാൻസ്ഫർ നാളെ മുതൽ; രണ്ടാം പകുതി സംഭവബഹുലമാകും
“കേൾക്കാൻ രസമുള്ള കാര്യമാണ്. പക്ഷേ, ലീഗ് പാതിവഴിയിലെത്തി നിൽക്കുമ്പോൾ എതിരാളികൾക്ക് രാജ്യാന്തര താരങ്ങളെ കൈമാറാൻ ആര് തയ്യാറാവും. ലേലത്തിൽ ഒരു താരത്തെ ടീമിലെത്തിക്കുന്നത് പല ആലോചനകൾക്കും ശേഷമാണ്. ഗുരുതര പരുക്കോ കണക്കുകൂട്ടലിൽ വലിയ പിഴവോ ഉണ്ടായില്ലെനിൽ ഒരു ഫ്രാഞ്ചൈസിയും ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല.”- ഒരു ഫ്രാഞ്ചൈസി അംഗം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read Also : രഹാനെ ടീമിലെ അവിഭാജ്യ ഘടകം; ഇടക്കാല ട്രാൻസ്ഫറിൽ വിടില്ല: ഡൽഹി ക്യാപിറ്റൽസ്
മാതൃഫ്രാഞ്ചൈസിക്കെതിരെ കളിക്കാൻ കൈമാറ്റം ചെയ്യപ്പെട്ട താരങ്ങൾക്ക് സാധിക്കില്ല. കഴിഞ്ഞ സീസണിലാണ് ബിസിസിഐ ഐപിഎലിൽ മിഡ്സീസൺ ട്രാൻസ്‌ഫർ സമ്പ്രദായം കൊണ്ടുവന്നത്. കഴിഞ്ഞ സീസണിൽ രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത അൺകാപ്പ്ഡ് പ്ലയേഴ്സിനെ കൈമാറാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഈ സീസണിൽ രാജ്യാന്തര താരങ്ങളെയും മിഡ്സീസൺ ട്രാൻസ്ഫറിൽ കൈമാറാം. ഒരു ഫ്രാഞ്ചൈസിക്കു വേണ്ടി രണ്ടോ അതിൽ കുറവോ മത്സരങ്ങൾ കളിച്ച താരങ്ങൾക്ക് ഇടക്കാല ട്രാൻസ്ഫറിൽ പങ്കാളികളാവാം.
Story Highlights – ipl midseason transfer updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here