Advertisement

രഹാനെ ടീമിലെ അവിഭാജ്യ ഘടകം; ഇടക്കാല ട്രാൻസ്ഫറിൽ വിടില്ല: ഡൽഹി ക്യാപിറ്റൽസ്

October 9, 2020
2 minutes Read
Ajinkya Rahane midseason transfer

ഇന്ത്യൻ താരം അഞ്ഞിഞ്ഞ്യ രഹാനെയെ ഇടക്കാല ട്രാൻസ്ഫറിൽ വിടില്ലെന്ന് ഡൽഹി ക്യാപിറ്റൽസ്. രഹാനെ ടീമിലെ അവിഭാജ്യ ഘടകമാണെന്നും താരത്തെ ട്രാൻസ്ഫർ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും ഡൽഹി ക്യാപിറ്റൽസ് ടീം മാനേജ്മെൻ്റിൽ പെട്ട ഒരു അംഗം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ ആണ് റിപ്പോർട്ട് ചെയ്തത്.

Read Also : ഐപിഎൽ മിഡ് സീസൺ ട്രാൻസ്ഫർ; അറിയേണ്ടതെല്ലാം

“സമൂഹമാധ്യമങ്ങളിൽ കാണുന്നതല്ല ടീം സെലക്ഷൻ്റെ മാനദണ്ഡമെന്ന് നിങ്ങൾ ആദ്യം തിരിച്ചറിയണം. രഹാനെ വളരെ മികച്ച താരമാണ്. ഒരുപാട് എക്സ്പീരിയൻസും ഉണ്ട്. പക്ഷേ, ധവാനും പൃഥ്വി ഷായും ടോപ്പ് ഓർഡറിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. തകർന്നിട്ടില്ലാത്ത ഒന്ന് ശരിപ്പെടുത്തേണ്ട കാര്യമില്ല. അവസാന രണ്ട് സീസണുകളിൽ ഒപ്പമുണ്ടായിരുന്ന താരങ്ങളെ വിശ്വസിക്കുമെന്നും നിങ്ങൾ മനസ്സിലാക്കണം. ധവാനും ഷായും കളിച്ച് തെളിയിച്ചിട്ടുള്ളവരാണ്. തൻ്റെ അവസരത്തിനായി രഹാനെ കാത്തുനിൽക്കണം. അദ്ദേഹം ടീമിലെ അവിഭാജ്യ ഘടകമാണ്. ഇടക്കാല ട്രാൻസ്ഫറിൽ കൈമാറാനായല്ല അദ്ദേഹത്തെ എത്തിച്ചത്.”- മാനേജ്മെൻ്റ് അറിയിച്ചു.

ഐപിഎലിൽ മികച്ച റെക്കോർഡ് ഉള്ള താരമാണ് അജിങ്ക്യ രഹാനെ. മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, റൈസിംഗ് പൂനെ സൂപ്പർ ജയൻ്റ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ക്ലബുകളിൽ കളിച്ചിട്ടുള്ള രഹാനെ 33 ശരാശരിയിൽ 3820 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികളും 27 ഫിഫ്റ്റിയും അദ്ദേഹം സ്കോർ ചെയ്തിട്ടുണ്ട്. 2011 മുതൽ രാജസ്ഥാൻ റോയൽസിലായിരുന്ന രഹാനെ ഈ സീസണിലാണ് ഡൽഹി ക്യാപിറ്റൽസിനെത്തിയത്.

Story Highlights Ajinkya Rahane wont be a part of midseason transfer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top