‘തലസ്ഥാന ജില്ലയിൽ പ്രതിദിനം കൊവിഡ് പോസിറ്റീവാകുന്നതിൽ 15 വയസിന് താഴെയുള്ള കുട്ടികൾ വലിയ ശതമാനമുണ്ട്’; മുഖ്യമന്ത്രി

ചിലയിടങ്ങളിൽ കുട്ടികൾക്ക് സ്വാകാര്യ ട്യൂഷൻ നൽകുന്നതായി കണ്ടുവരുന്നുണ്ട്. നിരവധി കുട്ടികൾ ഇത്തരം ട്യൂഷൻ കേന്ദ്രങ്ങളെ സമീപിക്കുന്നുണ്ട്. തലസ്ഥാന ജില്ലയിൽ പ്രതിദിനം കൊവിഡ് പോസിറ്റീവാകുന്നതിൽ 15 വയസിന് താഴെയുള്ള കുട്ടികൾ വലിയ ശതമാനമുണ്ട്. ഇത് മാതാപിതാക്കൾ ഓർക്കേണ്ടതും കരുതൽ സ്വീകരിക്കേണ്ടതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കൊല്ലത്ത് മത്സ്യ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന വീടുകളിൽ ഒരു ശൗചാലയം മാത്രമുള്ള വീടുകളിലെ ആളുകൾക്ക് രോഗം ബാധിച്ചാൽ അവരെ പ്രത്യേകം കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിക്കും. ഗൃഹ ചികിത്സയ്ക്ക് സൗകര്യമില്ലാത്ത സാഹചര്യത്തിൽ അവരെ സിഎഫ്എൽടിസി കേന്ദ്രങ്ങളിൽ അവരെ മാറ്റി പാർപ്പിക്കും. അവരെ നിരീക്ഷിക്കാൻ സന്നദ്ധ പ്രവർത്തകർക്ക് കഴിയും. തദ്ദേശ സ്വയം ഭരണ വാർഡ് തലത്തിൽ മൂന്ന് സന്നദ്ധ പ്രവർത്തകരെ വീതം നിയോഗിക്കുന്നുണ്ട്. ഓരോ പഞ്ചായത്തും ഇതിനായി സന്നദ്ധ പ്രവർത്തകരെ കണ്ടെത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights thiruvananthapuram district, a large percentage of children under the age of 15 are Kovid positive every day ‘; Chief Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top