Advertisement

എൽഡിഎഫിനൊപ്പം അടിയുറച്ച് നിൽക്കുമെന്ന് കാപ്പൻ; യുഡിഎഫിലേക്ക് വരാൻ സന്നദ്ധത അറിയിച്ചുവെന്ന് എംഎം ഹസൻ

October 14, 2020
2 minutes Read
wont leave ldf says mani c kappan opposite says mm hassan

എൽഡിഎഫിനൊപ്പം അടിയുറച്ച് നിൽക്കുമെന്ന് പാലാ എഎൽഎ മാണി സി കാപ്പൻ. ഈ കാര്യത്തിൽ സംസ്ഥാ നേതൃത്വത്തിനോ കേന്ദ്ര നേതൃത്വത്തിനോ എത്തിർ അഭിപ്രായം ഇല്ലെന്ന് മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും എൻസിപി പിളരുമെന്നത് മാധ്യമ സൃഷ്ടിയാണെന്നും മാണി സി കാപ്പൻ പറഞ്ഞു.

പാലാ ചങ്ക് തന്നെയാണ്, പാല സീറ്റ് വിട്ട് കൊടുക്കാൻ എൻസിപി തയാറല്ലെന്നും അറിയിച്ച മാണി സി കാപ്പൻ, പാലാ സീറ്റ് സംബന്ധിച്ച് ഇടത് മുന്നണി ഇത് വരെയും ഒരു ആവശ്യവും മുന്നോട്ട് വെച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

അതേസമയം, മാണി സി കാപ്പൻ പ്രതിപക്ഷ നേതാവുമായി സംസാരിച്ചുവെന്നും പാലാ വിട്ടു കൊടുത്ത് കൊണ്ട് ഇടതുമുന്നണിയിൽ തുടരില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയതായും എംഎം ഹസൻ അറിയിച്ചു. യുഡിഎഫിലേക്ക് വരാൻ മാണി സി കാപ്പൻ സന്നദ്ധത അറിയിക്കുകയും ചെയ്തുവെന്നാണ് എംഎം ഹസൻ പറയുന്നത്.

Story Highlights wont leave ldf says mani c kappan opposite says mm hassan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top