കൊവിഡ് മുക്തമാകുന്ന ആദ്യ മൂന്ന് പഞ്ചായത്തുകള്‍ക്ക് സമ്മാനം നല്‍കുമെന്ന് മുഖ്യമന്ത്രി

കൊവിഡ് മുക്തമാകുന്ന ആദ്യ മൂന്ന് പഞ്ചായത്തുകള്‍ക്ക് സമ്മാനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ഡുകള്‍, ഡിവിഷന്, കൗണ്‍സില്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് സമ്മാനം നല്‍കുക. അതേസമയം സംസ്ഥാനത്തിന്റെ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനും കൊവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായി പാലിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി മുഖ്യമന്ത്രി. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 310140 കേസുകളാണ്. 93837 ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്. 215149 പേര് രോഗമുക്തി നേടുകയും 1066 പേര് മരണപ്പെടുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്തു ലക്ഷത്തില്‍ 8911 കേസുകള്‍ എന്ന നിരക്കിലാണ് സംസ്ഥാനത്ത് കാണപ്പെടുന്നത്. ദേശീയ ശരാശരി 6974 ആണ്. അതിന്റെ ഭാഗമായി ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – covid free panchayaths, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here