സൗദിയില്‍ ഇന്ന് 472 പേര്‍ക്ക് കൂടി കൊവിഡ്; 19 മരണം

സൗദി അറേബ്യയില്‍ വ്യാഴാഴ്ച 472 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 507 പേരാണ് ഇന്ന് രോഗമുക്തി
നേടിയത്. 19 മരണങ്ങളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 341,062 ആയി. 327,327 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 96.1 ശതമാനമാണ്. ആകെ മരണസംഖ്യ 5127 ആയി. മരണനിരക്ക് 1.5 ശതമാനമായി. 8608 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ തുടരുന്നത്. അതില്‍ 829 പേരുടെ നില ഗുരുതരമാണ്. ഇന്ന് 52,966 സാമ്പിളുകളാണ് രാജ്യത്ത് പരിശോധന നടത്തിയത്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 7,214,793 ആയി.

Story Highlights Saudi covid updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top