Advertisement

ശക്തമായ പ്രതിരോധ പ്രവര്‍ത്തനം ഫലം കണ്ടു; തിരുവനന്തപുരം ജില്ലയില്‍ രോഗബാധിതരുടെ എണ്ണം കുറയുന്നു

October 15, 2020
Google News 1 minute Read

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചയായി രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഉറവിടം വ്യക്തമല്ലാതെ രോഗം ബാധിക്കുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. രോഗം പടരാനുള്ള സാധ്യത ഒഴിവാക്കലാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ജില്ലയിലെ ആശുപത്രികളില്‍ കിടക്കകളുടെ അഭാവമില്ല. 14,250 ആണ് ജില്ലയിലെ കേസ് പെര്‍ മില്യണ്‍ കണക്ക്. എ കാറ്റഗറിയില്‍ 1,026 കിടക്കകളും ബി കാറ്റഗറിയില്‍ 323 കിടക്കകളും സി കാറ്റഗറിയില്‍ 117 കിടക്കകളും ഒഴിഞ്ഞുകിടക്കുന്നു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊല്ലം ജില്ലാ ഭരണസംവിധാനം പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് മുക്തമാവുന്ന ജില്ലയിലെ ആദ്യത്തെ മൂന്ന് തദ്ദേശ സ്ഥാപനം, ജില്ലയിലെ ആദ്യ മൂന്ന് തദ്ദേശ വാര്‍ഡുകള്‍/ഡിവിഷന്‍/ കൗണ്‍സില്‍. ഓരോ നിയമസഭാ മണ്ഡലത്തിലും ആദ്യം കൊവിഡ് മുക്തമാവുന്ന തദ്ദേശ സ്ഥാപനം അതോടൊപ്പം മണ്ഡലത്തിലെ ആദ്യ തദ്ദേശ വാര്‍ഡ്/കൗണ്‍സില്‍/ഡിവിഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് സമ്മാനം നല്‍കുക. തുടര്‍ച്ചയായി മൂന്നാഴ്ച കൊവിഡ് രഹിതമായിരിക്കണം എന്നതാണ് നിബന്ധനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights trivandrum district covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here