മരണത്തിൽ നിന്ന് ഒരു ചാൺ അകലം; അപകടത്തിൽ നിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

woman narrow escape from accident

കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ നിന്ന് യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി. ഹൈദരാബാദിലെ മൊഗൽപുരയിലാണ് അപകടം നടന്നത്. യുവതി രക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഈ സിസിടിവി ദൃശ്യങ്ങൾ കണ്ട് ലോകം തന്നെ അമ്പരന്നിരിക്കുകയാണ്. ദൃശ്യങ്ങളിൽ കറുത്ത പർദ ധരിച്ച യുവതി നടന്ന് പോകുന്നത് കാണാം.

എന്നാൽ ഒരു കെട്ടിടത്തിന്റെ മുന്നിൽ എത്തുമ്പോൾ കെട്ടിടം തകർന്നടിയുകയാണ്. യുവതി അൽപം കൂടി നീങ്ങിയിരുന്നുവെങ്കിൽ മരണം സംഭവിച്ചേനെ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിൽ അതിഷക്തമായ മഴയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 20 സെന്റിമീറ്ററിലധികം മഴയാണ് തെലങ്കാനയിലെ ഹൈദരാബാദ് അടക്കമുള്ള പ്രദേശങ്ങളിൽ ലഭിക്കുന്നത്. 24 മണിക്കൂറിനിടെ 15 പേരാണ് മഴക്കെടുതിയിൽ മരിച്ചത്.

Story Highlights woman narrow escape from accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top