നെതർലൻഡിൽ രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച സ്ത്രീ മരിച്ചു

നെതർലൻഡിൽ രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച സ്ത്രീ മരിച്ചു. അപൂർവമായ ബോൺ മാരോ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന 89കാരിയാണ് മരിച്ചത്.
കാൻസറിന് ചികിത്സയിലിരിക്കെയാണ് സ്ത്രീക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അസുഖം ഭേദമാകുകയും കീമോ തെറാപ്പി തുടരുകയും ചെയ്തു. കീമോ തുടങ്ങി രണ്ടാം ദിവസം തന്നെ സ്ത്രീ വീണ്ടും കൊവിഡ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. പനിയും ശ്വാസ തടവും അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14 ദിവസത്തോളം ചികിത്സ തുടർന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇത്തരത്തിൽ ലോകത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ കേസാണിതെന്നാണ് വിവരം. ലോകത്ത് പലയിടങ്ങളിലായി രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാൾ മരണപ്പെടുന്നത്.
Story Highlights – Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here