സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്യുന്നു

യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്യുന്നു. ലൈഫ് മിഷൻ ക്രമക്കേടിലാണ് അന്വേഷണം.
നേരത്തെ സിബിഐ അന്വേഷണം ഹൈക്കോടതി ഭാഗികമായി സ്‌റ്റേ ചെയ്തിരുന്നു. ലൈഫ് മിഷൻ സിഇഒ യു. വി ജോസിനെതിരായ അന്വേഷണം രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്തു. എന്നാൽ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനും സെന്റ് വെഞ്ചേഴ്‌സിനുമെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ പശ്ചാത്തലത്തിലാണ് സന്തോഷ് ഈപ്പനെ സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നത്.
അതേസമയം, സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലൻസും അറിയിച്ചിട്ടുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിലെ വിജിലൻസ് കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിജിലൻസ് നിലപാട്. നിർമാണ കരാർ ലഭിച്ചതിലും, എം ശിവശങ്കറുമായുള്ള കൂടിക്കാഴ്ചയിലും വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
Story Highlights – cbi questions santhosh eapen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here