കൊച്ചി കാന്‍സര്‍ സെന്റര്‍; നിര്‍മാണ പുരോഗതി വിലയിരുത്തി കളക്ടര്‍

കൊച്ചി കാന്‍സര്‍ സെന്റര്‍ നിര്‍മാണപുരോഗതി വിലയിരുത്തി കളക്ടര്‍ എസ് സുഹാസ്. നിര്‍മാണം പുരോഗമിക്കുന്ന ബ്ലോക്കുകളുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇന്‍കെലിന് നിര്‍ദേശം നല്‍കി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു തന്നെ തുടര്‍ന്നുള്ള പ്രവൃത്തികളും പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍. വിഡിയോ കോണ്‍ഫ്രറന്‍സിംഗിലൂടെ ബന്ധപ്പെട്ടവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കാന്‍സര്‍ സെന്ററിന്റേയും മെഡിക്കല്‍ കോളജിന്റേയും ഭൂമിയുടെ അതിരുകള്‍ തിട്ടപ്പെടുത്താനുള്ള നടപടികളും ഉടന്‍ പൂര്‍ത്തിയാക്കും. കൊച്ചിയുടെ ആരോഗ്യമേഖലയിലെ പ്രധാന പദ്ധതികളിലൊന്നായ കാന്‍സര്‍ സെന്റര്‍ അതിവേഗത്തില്‍ സാക്ഷാത്ക്കരിക്കുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ അറിയിച്ചു.
Story Highlights – cochi cancer centre, s suhas collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here