കക്കി-ആനത്തോട് റിസര്‍വോയറില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു; അതീവ ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട കക്കി-ആനത്തോട് റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്ത മഴയുടെ ഫലമായി നീരൊഴുക്ക് ശക്തമായതിനാല്‍ റിസര്‍വോയറില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. റിസര്‍വോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്.

റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 976.83 മീറ്റര്‍, 977.83 മീറ്റര്‍, 978.33 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ 13 ന് നീല അലേര്‍ട്ടും 15 ന് ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിരുന്നു. റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലാണ് കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം.

ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും നിയന്ത്രിത അളവില്‍ നാളെ(17-10-2020 ശനി) രാവിലെ എട്ടിനുശേഷം ജലം തുറന്നുവിടും.

Story Highlights kakki anathode dam Red Alert

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top