പാലായിലുറച്ച് ജോസ് കെ മാണി വിഭാഗം; സീറ്റ് എൻസിപിയുടേതെന്ന് ടിപി പീതാംബരൻ മാസ്റ്റർ

ncp kerala congress m tug of war for pala seat

പാലാ സീറ്റിലുറച്ച് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. പാലാ കേരള കോൺഗ്രസിന്റെ ഹൃദയ വികാരമാണെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ തിരുവനന്തപുരത്ത് ട്വന്റിഫോറിനോട് പറഞ്ഞു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലടക്കം എൽഡിഎഫിന് കൂടുതൽ സീറ്റുകിട്ടാൻ കേരള കോൺഗ്രസ് പരിശ്രമിക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു

പാലാ സീറ്റ് എൻസിപിയുടേതെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്റർ. പാലാ സീറ്റിന്റെ കാര്യത്തിൽ തർക്കമില്ല. സീറ്റ് വിട്ട് നൽകാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും, മാണി സി കാപ്പൻ പാർട്ടിയിൽ ഉറച്ച് നിൽക്കുമെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. ജോസ് കെ മാണി ഇടതു മുന്നണിയിലേയ്ക്ക് വന്നത് തങ്ങൾക്ക് ഭീഷണിയാവില്ലെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.

Story Highlights ncp, kerala congress (m)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top