ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വി.സി നിയമനം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വി.സി. നിയമനത്തിലെ ക്രമക്കേട് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മുബാറക് പാഷയുടെ നിയമനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കുസാറ്റ് ഗണിതശാസ്ത്ര വിഭാഗം മേധാവി പി.ജി റോമിയോ ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിയമനത്തിൽ വ്യാപക ക്രമക്കേട് നടന്നതായും ,യു.ജി.സി വ്യവസ്ഥകൾ ലംഘിച്ചാണ് മുബാറക് പാഷയെ നിയമിച്ചതെന്നുമാണ് ഹർജിയിലെ ആരോപണം. പൊതു വിജ്ഞാപനത്തിലൂടെ സെർച്ച് കമ്മിറ്റിയുണ്ടാക്കിയതിനു ശേഷം തയാറാക്കുന്ന പാനലിൽ നിന്നുള്ളവരെ തിരഞ്ഞെടുക്കണമെന്നതാണ് വ്യവസ്ഥ.
എന്നാൽ, ഈ വ്യവസ്ഥകളൊന്നും മുബാറക് പാഷയുടെ നിയമനത്തിൽ പാലിക്കപ്പെട്ടിട്ടില്ല, യോഗ്യരായവരെ തഴഞ്ഞതായും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കും.
Story Highlights – Sreenarayana Guru Open University VC appointed; The petition will be heard by the high court today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here