Advertisement

കോണ്‍ഗ്രസ്- ഇടതുപക്ഷ സഖ്യം; യെച്ചൂരിയുടെ പ്രസ്താവന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്: കെ സുരേന്ദ്രന്‍

October 17, 2020
2 minutes Read
k surendran

ബംഗാളിലും ബീഹാറിലും നിലവിലുള്ള കോണ്‍ഗ്രസ്- ഇടതുപക്ഷ സഖ്യം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ സംസ്ഥാനത്ത് സിപിഐഎം-കോണ്‍ഗ്രസ് ധാരണ ഉണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Read Also : സിപിഐഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ച; ജോസിന്റെ മുന്നണി പ്രവേശനം സ്വാഗതം ചെയ്ത് കാനം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തില്‍ അവര്‍ എവിടെയെത്തിയെന്ന് യെച്ചൂരി ആത്മപരിശോധന നടത്തണം. കോണ്‍ഗ്രസുമായി കൂട്ടുകൂടുമെന്ന പ്രസ്താവന മാത്രം മതി രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വര്‍ഷത്തെ അവസ്ഥ മനസിക്കാന്‍. കാശ്മീരില്‍ മതമൗലികവാദികളുമായി പരസ്യസഖ്യത്തിലേര്‍പ്പെട്ട ഇടതുപക്ഷം കേരളത്തില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ഏത് അഴിമതിക്കാരുമായും കൂട്ടുകൂടുകയാണ്.

പാലാരിവട്ടം പാലത്തിന്റെ അഴിമതി കേസ് അട്ടിമറിക്കാനുള്ള നീക്കം കേരളത്തിലെ ഭാവി സഖ്യത്തിനുള്ള അടിത്തറയാണ്. കൊല്ലത്ത് ഐഎന്‍ടിയുസി നേതാവിനെതിരായ 500 കോടിയുടെ അഴിമതിക്കേസില്‍ സിബിഐയുടെ പ്രോസിക്യൂഷന്‍ നടപടിയെ സര്‍ക്കാര്‍ എതിര്‍ത്തതും ഇതിന്റെ ഭാഗമായാണ്. സ്വര്‍ണക്കള്ളക്കടത്തിലും ലൈഫ് തട്ടിപ്പിലും യുഡിഎഫ് സമരം ദുര്‍ബലമാക്കിയാണ് സിപിഐഎമ്മിന് പ്രത്യുപകാരം ചെയ്തതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Story Highlights k surendran, congress-ldf front, sithram yechuri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top