ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ഭക്തർ ശബരിമലയിൽ

ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ശബരിമലയിൽ ഭക്തർ ദർശനത്തിനായെത്തി. നിലയ്ക്കലിൽ ഭക്തരുടെ തിരിച്ചറിയൽ രേഖയും 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് 250 പേർക്കാണ് ഒരു ദിവസം ദർശനാനുമതിയുള്ളത്.
അതേസമയം, ശബരിമല മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് രാവിലെ 8 മണിക്ക് നടക്കും. ശബരിമലയിലേക്ക് 9ഉം മാളികപ്പുറത്തേക്ക് 10 ഉം പേരുകളാണുള്ളത്. തന്ത്രി, ദേവസ്വം സ്പെഷ്യൽ കമ്മീഷ്ണർ, ദേവസ്വം കമ്മീഷ്ണർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും നറുക്കെടുപ്പ് നടക്കുക. വൃശ്ചികം 1ന് നട തുറക്കുന്നത് പുതിയ മേൽ ശാന്തിമാരായിരിക്കും.
Story Highlights – Devotees in Sabarimala after a gap of seven months
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here