നീറ്റ് എന്‍ട്രന്‍സില്‍ മുഴുവന്‍ മാര്‍ക്ക്; എന്നാലും ആകാംഷയ്ക്ക് ഒന്നാം റാങ്കില്ല!!! കാരണം…

ഡോക്ടറാവാന്‍ താത്പര്യമുള്ള എല്ലാ മിടുക്കരായ വിദ്യാര്‍ത്ഥികളും എഴുതുന്ന എന്‍ട്രന്‍സ് പരീക്ഷയാണ് നീറ്റ് അഥവാ അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ്. ഈ പരീക്ഷയില്‍ 720 ല്‍ 720ഉം ഡല്‍ഹിക്കാരിയായ ആകാംഷ നേടി. എന്നാല്‍ കുട്ടിക്ക് ഒന്നാം റാങ്ക് കിട്ടിയതുമില്ല. അതെങ്ങനെ സംഭവിച്ചു?
മുഴുവന്‍ മാര്‍ക്കും ലഭിച്ച ഒഡീഷ സ്വദേശിയായ സോയബ് അഫ്താബാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാള്‍ക്കും ഒരേ മാര്‍ക്ക് തന്നെ. ടൈ ബ്രേക്കറിലൂടെയാണ് അധികൃതര്‍ സോയബിനെ വിജയി ആക്കിയത്. അതിന് അടിസ്ഥാനപ്പെടുത്തിയ മാനദണ്ഡം വയസും. ആകാംഷയ്ക്ക് സോയബിനേക്കാള്‍ വയസ് കുറവായതിനാലാണ് അധികൃതര്‍ വിജയിയായി സോയബിനെ പ്രഖ്യാപിച്ചത്.
Read Also : മരണത്തിൽ നിന്ന് ഒരു ചാൺ അകലം; അപകടത്തിൽ നിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
സാധാരണയായി ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിശോധിക്കുക ബയോളജി, കെമിസ്ട്രി വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കാണ്. അതിലും വ്യത്യാസങ്ങള്‍ ഇല്ലെങ്കില്‍ പ്രായം പരിശോധിക്കും. പ്രായം കൂടുതലുള്ള ആള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അതിനാലാണ് 18 വയസുകാരനെ പരിഗണിച്ചതെന്നും അധികൃതര്‍.
Story Highlights – akansha got full mark in neet but does not rank first
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here