എം ശിവശങ്കർ ഇന്നും ആശുപത്രിയിൽ തുടരും

ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി
എം ശിവശങ്കർ ഇന്നും ആശുപത്രിയിൽ തുടരും. ഇന്ന് വീണ്ടും ഇ സി ജി പരിശോധിച്ച ശേഷം വേണമെങ്കിൽ ആൻജിയോഗ്രാമിന് ശിവശങ്കറെ വിധേയനാക്കും. നിലവിൽ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ കാർഡിയാക് ഐസിയുവിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ശിവശങ്കർ,

ഇന്നലെ വൈകിട്ട് അഞ്ചരയോടെ കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയിരുന്നു. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. കസ്റ്റംസ് വാഹനത്തിലാണ് ചോദ്യം ചെയ്യലിന് പുറപ്പെട്ടത്. യാത്രാമധ്യേ ശാരീരിക അവശതകൾ തോന്നിയതോടെ കസ്റ്റംസിന്റെ വാഹത്തിൽ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം, നാല് മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയിൽ കാത്തുനിന്നു. തീവ്രപരിചരണ വിഭാഗത്തിൽ തുടരേണ്ടതുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. എൻ.ഐ.എ ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിച്ചിരുന്നു.

Story Highlights M Shivashankar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top