കോഴിക്കോട്ട് കൊവിഡ് 976 പേര്‍ക്ക്; രോഗ സ്ഥിരീകരണ നിരക്ക് 13.11 ശതമാനം

covid kozhikkode

കോഴിക്കോട് ജില്ലയില്‍ ഇന്ന് 976 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കാണ് കൊവിഡ്. 29 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 944 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7331 പേരെ പരിശോധനക്ക് വിധേയരാക്കി. 13.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10962 ആയി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1193 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

Read Also : രോഗമുക്തിയില്‍ ആശ്വാസദിനം: ഇന്ന് 8410 പേര്‍ കൊവിഡ് മുക്തരായി

തുറയൂര്‍ സ്വദേശിയായ ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് കോവിഡ് പോസിറ്റീവായത്. പുതുതായി വന്ന 1344 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 31731 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇതുവരെ 116632 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 436 പേര്‍ ഉള്‍പ്പെടെ 3505 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

7331 സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 5,03,184 സ്രവസാമ്പിളുകള്‍ അയച്ചതില്‍ 502370 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 466023 എണ്ണം നെഗറ്റീവ് ആണ്. സാമ്പിളുകളില്‍ 814 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

പുതുതായി വന്ന 358 പേര്‍ ഉള്‍പ്പെടെ ആകെ 5059 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 503 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും 4476 പേര്‍ വീടുകളിലും, 80 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 9 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 44421 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Story Highlights covid, coronavirus, kozhikkode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top