പരുക്ക്; ഡ്വെയിൻ ബ്രാവോയ്ക്ക് ചില മത്സരങ്ങൾ നഷ്ടമായേക്കും

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോയ്ക്ക് വരുന്ന് ചില മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. പരുക്കാണ് ബ്രാവോയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് ബ്രാവോയ്ക്ക് പരുക്കേറ്റത്. തുടർ തോൽവികളുമായി പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്തുള്ള ചെന്നൈക്ക് ബ്രാവോയുടെ അഭാവം കനത്ത തിരിച്ചടിയാവും.
“അദ്ദേഹത്തിന് വലത് തുടയിൽ പരുക്കേറ്റു എന്നാണ് തോന്നുന്നത്. ഗ്രൗണ്ടിൽ നിന്ന് മാറ്റിനിർത്തേണ്ടുന്നത്ര ഗൗരവമുള്ള പരുക്കായിരുന്നു അത്. അവസാന ഓവർ എറിയാൻ കഴിഞ്ഞില്ലല്ലോ എന്നതിൽ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നു. ഇപ്പോൾ, ഏതാനും ദിവസമോ കുറച്ച് ആഴ്ചകളോ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.”- ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു.
Read Also : സെഞ്ചുറിയുമായി ധവാന്‍; ചെന്നൈക്കെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അഞ്ച് വിക്കറ്റ് ജയം
ഡൽഹി ക്യാപിറ്റൽസിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഡ്വെയിൻ ബ്രാവോയ്ക്കു പകരം രവീന്ദ്ര ജഡേജ ആണ് അവസാന ഓവർ എറിഞ്ഞത്. ഓവറിൽ 17 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയെ മൂന്ന് സിക്സർ അടിച്ച് അക്സർ പട്ടേൽ വിജയിപ്പിച്ചു. മത്സരത്തിനു ശേഷം ചെന്നൈ നായകൻ എംഎസ് ധോണിയാണ് ബ്രാവോയ്ക്ക് പരുക്കായതിനാലാണ് അദ്ദേഹത്തെ കൊണ്ട് അവസാന ഓവർ എറിയിക്കാതിരുന്നതെന്ന് വ്യക്തമാക്കിയത്.
9 മത്സരങ്ങൾ കളിച്ച ചെന്നൈ 3 മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചത്. ആകെ 6 പോയിൻ്റുള്ള ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതയ്ക്കും മങ്ങലേറ്റിട്ടുണ്ട്.
Story Highlights – Dwayne Bravo likely to get ruled out of next few matches
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here