ഞാറക്കലിലെ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരന്റെ ആത്മഹത്യയ്ക്ക് കാരണം ബൈക്ക് മോഷണക്കുറ്റം തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം; പൊലീസിന് എതിരെ കുടുംബം

എറണാകുളം ഞാറക്കലിലെ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരന്റെ അത്മഹത്യയില്‍ പൊലീസിനെതിരെ പരാതിയുമായി കുടുംബം. ബൈക്ക് മോഷണക്കേസില്‍ ശ്രീകാന്തിനെ കുടുക്കാന്‍ ശ്രമിച്ചുവെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും സഹോദരന്‍ ശ്രീനാഥ്. ബൈക്ക് തിരികെ ലഭിച്ച വിവരം പൊലീസും സ്ഥാപന ഉടമയും അറിയിച്ചിരുന്നെങ്കില്‍ ശ്രീകാന്ത് അത്മഹത്യ ചെയ്യില്ലായിരുന്നുവെന്ന് അച്ഛന്‍ നാരായണന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ഇന്നലെയാണ് ഞാറയ്ക്കലില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി ശ്രീകാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ ബുള്ളറ്റ് ബൈക്ക് കഴിഞ്ഞ പന്ത്രണ്ടാം തീയതി ശ്രീകാന്തിന്റെ കൈവശം നിന്ന് നഷ്ടപ്പെട്ടിരുന്നു. ഒപ്പം മദ്യപിച്ച വളപട്ടണം സ്വദേശി ഷഹീര്‍ ബൈക്കും മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞു.
ഷഹീറിനെ എതിരെ പരാതി നല്‍കാന്‍ ചെന്നപ്പോള്‍ മോഷണക്കുറ്റം ശ്രീകാന്തിനുമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചെന്ന് സഹോദരന്‍ ശ്രീനാഥ്. നാല് ദിവസം ഞായ്ക്കല്‍ മുളവുകാട് സ്റ്റേഷനുകള്‍ കയറിയിറങ്ങിയിട്ടും കേസെടുത്തില്ല. ഇതിനിടെ ബുള്ളറ്റ് നഷ്ടമായ ബ്യൂട്ടിപാര്‍ലര്‍ ഉടമ ശ്രീകാന്തിന്റെ സഹോദരന്റെ കാര്‍ ഈടായി വാങ്ങി.
ചൊവ്വാഴ്ച തന്നെ വാഹനം പൊലീസിന് ലഭിച്ചിട്ടും വെള്ളിയാഴ്ചയാണ് ഉടമ ബിബിനെ അറിയിച്ചത്. ബുള്ളറ്റ് തിരികെ ലഭിച്ചത് ശ്രീകാന്ത് ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്ന് വീട്ടുകാര്‍ വിശ്വസിക്കുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ശ്രീകാന്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Story Highlights – njarakkal beauty parlor emplyee suicide family’s allegations against police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here