സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ വിശദീകരണവുമായി പുഷ്പന്‍

സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതിന് വിശദീകരണവുമായി കൂത്തുപറമ്പ് വെടിവെപ്പില്‍പരുക്കേറ്റ് കിടപ്പിലായ പുഷ്പന്‍. കുടുംബസ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടാക്കുകയും അകന്ന് കഴിയുകയും ചെയ്തിരുന്നയാളാണ് സഹോദരന്‍ ശശിയെന്ന് പുഷ്പന്‍ പറയുന്നു.കുറച്ച് കാലമായി ശശിക്ക് മറ്റ് സഹോദരങ്ങളുമായി യാതൊരു അടുപ്പവുമില്ല.നിരവധി അസുഖങ്ങളുള്ള തന്റെ സഹോദരന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം പ്രദേശത്തെ ബിജെപി നേതാക്കന്മാര്‍ക്കായിരിക്കുമെന്നും പുഷ്പന്‍ പറഞ്ഞു.
പുഷ്പന്റെ സഹോദരനായ ശശി ഇന്നാണ് ബിജെപിയില്‍ ചേര്‍ന്നത്. സിപിഐഎം നിലപാടിലെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ ചേര്‍ന്നതെന്നാണ് ശശിയുടെ വിശദീകരണം. ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും ശശി പറഞ്ഞു. ബിജെപിയുടെ കണ്ണൂരിലെ തലശ്ശേരി മണ്ഡലം ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ശശിയെ പൊന്നാടയണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചിരുന്നു. പാര്‍ട്ടിയുമായി ശശിക്ക് ബന്ധമില്ലെന്നും കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് ശശി ബിജെപിയിലേക്ക് പോകാന്‍ കാരണമെന്നുമാണ് സിപിഐഎമ്മിന്റെ പ്രതികരണം.
Story Highlights – Pushpan, brother, BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here