Advertisement

ഒറ്റക്ക് പൊരുതി ജഡേജ; ചെന്നൈക്കെതിരെ രാജസ്ഥാന് 126 റൺസ് വിജയലക്ഷ്യം

October 19, 2020
2 minutes Read
csk rr ipl innings

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 126 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റൺസ് നേടിയത്. ചെന്നൈക്കായി 35 റൺസെടുത്ത രവീന്ദ്ര ജഡേജ ടോപ്പ് സ്കോററായി.

Read Also : ഐപിഎൽ മാച്ച് 37: ചെന്നൈക്ക് ബാറ്റിംഗ്; ഇരു ടീമുകളിലും മാറ്റങ്ങൾ

ഇന്നിംഗ്സിൻ്റെ എല്ലാ സമയത്തും ചെന്നൈ ബാക്ക്ഫൂട്ടിലായിരുന്നു. തകർച്ചയോടെയാണ് അവർ ഇന്നിംഗ്സ് ആരംഭിച്ചത്. മൂന്നാം ഓവറിൽ 10 റൺസ് മാത്രം നേടി ഫോമിലുള്ള ഫാഫ് ഡുപ്ലെസി മടങ്ങുമ്പോൾ സ്കോർബോർഡിൽ 13 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. അടുത്ത ഓവറിൽ വീണ്ടും വിക്കറ്റ് വീണു. കാർത്തിക് ത്യാഗിയെ തുടർച്ചയായി രണ്ട് ബൗണ്ടറികളടിച്ച വാട്സൺ (8) രാഹുൽ തെവാട്ടിയയ്ക്ക് പിടി നൽകി മടങ്ങി. ടൈമിംഗ് കണ്ടെത്താൻ വിഷമിച്ച സാം കറനാണ് അടുത്തതായി പുറത്തായത്. 25 പന്തുകളിൽ 22 റൺസെടുത്ത കറനെ ശ്രേയാസ് ഗോപാൽ ജോസ് ബട്‌ലറുടെ കൈകളിൽ എത്തിച്ചു. റായുഡുവിനും (13) ഏറെ ആയുസുണ്ടായില്ല. തെവാട്ടിയയുടെ പന്തിൽ സഞ്ജു പിടിച്ചാണ് റായുഡു പുറത്തായത്. 10 ഓവർ അവസാനിക്കുമ്പോൾ സ്കോർ 4 വിക്കറ്റ് നഷ്ടത്തിൽ 56.

അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ജഡേജ-ധോണി സഖ്യമാണ് മെല്ലെയെങ്കിലും ചെന്നൈയെ മുന്നോട്ടു നയിച്ചത്. ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തിയും സിംഗിളുകൾ ഡബിളുകളാക്കിയും സഖ്യം സാവധാനം സ്കോർബോർഡ് ചലിപ്പിച്ചു. 28 റൺസെടുത്ത് ധോണി റണ്ണൗട്ടായതോടെ 18ആം ഓവറിലാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. ജഡേജയുമായി 51 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായതിനു ശേഷമാണ് ധോണി മടങ്ങിയത്.

Read Also : ഡബിൾ സൂപ്പർ ഓവർ: മുംബൈയുടെ അശ്വമേധത്തിന് കടിഞ്ഞാൺ; ആവേശപ്പോരിൽ പഞ്ചാബിനു ജയം

ഇന്നിംഗ്സിൻ്റെ അവസാനത്തിൽ ജഡേജ നടത്തിയ കൗണ്ടർ അറ്റാക്കാണ് ചെന്നൈയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. രവീന്ദ്ര ജഡേജ (35), കേദാർ ജാദവ് (4) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights chennai super kings vs rajasthan royals first innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top