പെരുമ്പാവൂരിൽ നാടോടി സ്ത്രീ മരിച്ച നിലയിൽ

പെരുമ്പാവൂർ നഗരത്തിൽ നാടോടി സ്ത്രീ മരിച്ച നിലയിൽ. മൂന്നാർ സ്വദേശിനി ഉഷയാണ് മരിച്ചത്. ഇവരുമായി വഴക്കിട്ട ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പി പി റോഡിൽ ജ്യോതി ജംഗ്ഷൻ സമീപത്തുള്ള വ്യാപാര സ്ഥാപനത്തിന്റെ വരാന്തയിലാണ് ഇവരുടെ മൃതദേഹം കിടന്നത്. ഇവർ കഴിഞ്ഞ കുറച്ചു നാളുകളായി പെരുമ്പാവൂർ മേഖലയിൽ ആക്രി പെറുക്കി നടന്നിരുന്നു. പെരുമ്പാവൂർ പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പിന്നീട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Story Highlights Nomad woman found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top