പാലക്കാട് മൂന്ന് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; വ്യാജമദ്യം കഴിച്ചതെന്ന് സംശയം

പാലക്കാട് മൂന്ന് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഞ്ചിക്കോട് പയറ്റുകാട് കോളനിയിലാണ് സംഭവം. വ്യാജമദ്യം കഴിച്ചാണ് മരണമെന്ന് സംശയിക്കുന്നുണ്ട്.

അയ്യപ്പൻ (55), രാമൻ, (55) ,ശിവൻ (37) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവർ മദ്യപിച്ചത്. മദ്യം കഴിച്ചതാണോ മരണകാരണമെന്ന് വ്യക്തമല്ല. പോസ്റ്റുമോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണം വരൂ. മദ്യം തമിഴ്‌നാട്ടിൽ നിന്നാണ് വന്നതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ അന്വേഷണം തുടങ്ങി.

Story Highlights Palakkad, poisoned alcohol

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top