Advertisement

കള്ളപ്പണ ഇടപാട്; പി.ടി. തോമസ് എംഎല്‍എക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി

October 20, 2020
Google News 2 minutes Read
Black money transaction; Complaint against P.T. Thomas MLA

വിവാദ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പി.ടി. തോമസ് എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി. പി.ടി. തോമസ് എംഎല്‍എ കൂട്ട് നിന്ന് നടത്തിയിട്ടുള്ള കള്ളപണ ഇടപാട് നിയമവിരുദ്ധവും ചട്ടങ്ങള്‍ക്ക് യോജിക്കാത്തതുമാണ്. കേരള നിയമ സഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ അനുബന്ധം രണ്ടില്‍ നിഷ്‌കര്‍ഷിച്ച പ്രകാരം അംഗങ്ങള്‍ക്കുള്ള പെരുമാറ്റചട്ടങ്ങളും പൊതുവായ സദാചാരതത്വങ്ങളും പി.ടി. തോമസ് എംഎല്‍എ ലംഘിച്ചതായും ജനീഷ്‌കുമാര്‍ എംഎല്‍എ പരാതിയില്‍ പറഞ്ഞു. ചട്ടലംഘനത്തോടൊപ്പം ഇന്‍കംടാക്‌സ് ആക്ട് 269 എസ് ടി വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യങ്ങളള്‍ക്കും പി.ടി. തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നതായും പരാതിയില്‍ പറയുന്നു.

നിയമസഭാ അംഗങ്ങള്‍ പൊതുജീവിതത്തില്‍ പുലര്‍ത്തേണ്ട മര്യാദയും മൂല്യങ്ങളും കള്ളപ്പണ ഇടപാടിന് നേതൃത്വം നല്കിയതിലൂടെയും തുടര്‍ന്ന് നടത്തിയ മാധ്യമ ചര്‍ച്ചകളിലൂടെയും നഷ്ടപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു. പി.ടി. തോമസ് നേതൃത്വത്തില്‍ നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണ്. ഇതിനെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണം എന്നാവിശ്യപ്പെട്ടാണ് കോന്നി എംഎല്‍എ കെ യു ജനീഷ്‌കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

Story Highlights Black money transaction; Complaint against P.T. Thomas MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here