Advertisement

എറണാകുളം ജില്ലയിൽ കൊവിഡ് മരണനിരക്ക് കൂടുന്നു; ഇന്ന് നാലുപേർ കൂടി മരിച്ചു

October 20, 2020
2 minutes Read

എറണാകുളം ജില്ലയിൽ കൊവിഡ് മരണനിരക്ക് കൂടുന്നു. ഇന്ന് കൊവിഡ് ബാധിച്ച് നാലുപേർ കൂടി മരിച്ചു. പള്ളുരുത്തി സ്വദേശി ബഷീർ (60), കൂത്താട്ടുകുളം സ്വദേശി കുമാരി (62), അല്ലപ്പറ സ്വദേശി സുലൈമാൻ (70), വാവക്കാട് സ്വദേശിനി രാജമ്മ (83) എന്നിവരാണ് മരിച്ചത്. നാലുപേരും കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മൂന്ന് ദിവസത്തിനിടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.

അതേസമയം, എറണാകുളം ജില്ലയിൽ ഇന്നലെ 598 പേർക്കാണ് രേഗം സ്ഥിരീകരിച്ചത്. ഇതിൽ 398 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.

Story Highlights covid death rate rises in Ernakulam district; Today, four more people died of covid infection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top