ചികിത്സയുടെ കാര്യത്തിൽ അനാസ്ഥ ഉണ്ടായിട്ടില്ല; കളമശേരി മെഡിക്കൽ കോളജിനെതിരായ ആരോപണങ്ങൾ തള്ളി കൊവിഡ് നോഡൽ ഓഫീസർ

allegations Kalamassery Medical College

കളമശ്ശേരി മെഡിക്കൽ കോളജിനെതിരായ ആരോപണങ്ങൾ തള്ളി കൊവിഡ് നോഡൽ ഓഫീസർ ഡോ. ഫത്തഹുദ്ദീൻ. ഓക്സിജൻ നിലച്ചെന്ന ആരോപണവും വെൻ്റിലേറ്റർ ഓഫായി എന്ന ആരോപണവും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

“24 ദിവസത്തോളം അദ്ദേഹത്തിന് മനുഷ്യസാധ്യമായ എല്ലാ ചികിത്സയും നൽകി. കൊവിഡിനോടൊപ്പം അദ്ദേഹത്തിന് ന്യൂമോണിയ ഗുരുതരമായിരുന്നു. അങ്ങനെ പെട്ടെന്ന് ഒരു ഹൃദയാഘാതം ഉണ്ടായി അദ്ദേഹം മരിക്കുകയായിരുന്നു. വെൻ്റിലേറ്റർ ഓഫ് ആയതുകൊണ്ടോ ഓക്സിജൻ ലഭിക്കാത്തതു കൊണ്ടോ അല്ല അദ്ദേഹം മരിച്ചത്. ആരോപണം ഉന്നയിച്ച നഴ്സിംഗ് സൂപ്പർ വൈസർ ഓഫീസർ ജലജാ ദേവി ഐസിയു ഡ്യൂട്ടിയുള്ള ആളല്ല. അവർ കൊവിഡ് ടീമിലില്ല. ജൂനിയർ ഡോക്ടർ നജ്മ സലിം ഈ രോഗിയെ കണ്ടിട്ടില്ല.”- അദ്ദേഹം പറഞ്ഞു.

Story Highlights Covid Nodal Officer denies allegations against Kalamassery Medical College

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top