‘ഞാനല്ല…എന്റെ അവതാരിക ഇങ്ങനെയല്ല’; പി.എം അയൂബ് മൗലവിക്കെതിരെ ആരോപണവുമായി എം.എൻ കാരശ്ശേരി

പി.എം അയൂബ് മൗലവിക്കെതിരെ ആരോപണവുമായി സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ എം.എൻ കാരശ്ശേരി. 2018ൽ പുറത്തിറങ്ങിയ അയൂബ് മൗലവിയുടെ മതജീവിതത്തിൽ നിന്ന് മാനവികതയിലേക്ക് എന്ന പുസ്തകത്തിൽ തന്റെ പേരിൽ വ്യാജ അവതാരിക പ്രസിദ്ധപ്പെടുത്തിയെന്നാണ് എം.എൻ. കാരശ്ശേരിയുടെ ആരോപണം

‘ഞാനല്ല… എന്റെ അവതാരിക ഇങ്ങനെയല്ല…’
ഈ വാക്കുകളോടെയാണ് അയൂബ് മൗലവിക്കെതിരായ ആരോപണത്തെ കുറിച്ച് എം.എൻ കാരശ്ശേരി ഫേസ്ബുക്കിൽ വിശദീകരിക്കുന്നത്. 2018 ഡിസംബറിൽ ഡിസി ബുക്ക്‌സ് പുറത്തിറക്കിയ അയൂബിന്റെ മതജീവിതത്തിൽ നിന്ന് മാനവികതയിലേക്ക് എന്ന പുസ്തകത്തിൽ അവതാരിക എഴുതാൻ എം.എൻ കാരശ്ശേരിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, താൻ എഴുതാൻ അദ്ദേഹം തയാറായിരുന്നില്ലെന്നും പുസ്തകത്തിലുള്ളത് തന്റെ പേരിലുള്ള വ്യാജ അവതാരികയാണെന്ന് എം.എൻ കാരശ്ശേരി വ്യക്തമാക്കി.

നിയമനടപടിക്ക് ഒരുങ്ങിയതോടെ അയൂബ് നേരിട്ടെത്തി മാപ്പ് പറഞ്ഞു. വായനക്കാരെയും തന്നെയും അയൂബ് ഒരുപോലെ ചതിക്കുകയായിരുന്നുവെന്ന് എം.എൻ കാരശ്ശേരിയുടെ ഭാഷ്യം. പുസ്തകം വിപണിയിൽ നിന്ന് പിൻവലിക്കുമെന്ന് ഡിസി ബുക്ക്‌സ് ഉറപ്പ് നൽകിയിതായും എം.എൻ കാരശ്ശേരി പറഞ്ഞു.

Story Highlights MN Karassery with allegations against PM Ayub Moulavi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top