Advertisement

കെ.എം ഷാജി എംഎൽഎയ്‌ക്കെതിരായ വധഭീഷണി; പൊലീസ് കേസെടുത്തു

October 20, 2020
1 minute Read

കെ എം ഷാജി എംഎൽഎയ്‌ക്കെതിരായ വധഭീഷണിയിൽ വളപട്ടണം പൊലീസ് കേസെടുത്തു. 120 ബി പ്രകാരം ക്രിമിനൽ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. പാപ്പിനിശേരി സ്വദേശി തേജസ് ആണെന്ന് പറഞ്ഞായിരുന്നു വധഭീഷണി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

തനിക്കെതിരെ വധഭീഷണിയെന്ന് വെളിപ്പെടുത്തി ഇന്നലെയാണ് കെ.എം ഷാജി രംഗത്തെത്തിയത്. നിലപാടുകളുടെ പേരിലാണ് ഭീഷണിയെന്നും കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തിൽ നിന്നാണ് ഗുഢാലോചനയെന്നും കെ. എം ഷാജി പറഞ്ഞിരുന്നു. ഓഡിയോ ക്ലിപ്പിൽ വധ ഗുഢാലോചന വ്യക്തമായിട്ടുണ്ട്. സംസാരിക്കുന്ന ആളുകൾക്ക് രാഷ്ട്രീയ ബന്ധമുണ്ട്. ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഒളിപ്പിച്ചവർക്ക് ഇതുമായി ബന്ധമുണ്ടെന്ന് കരുതുന്നുവെന്നും കെ. എം ഷാജി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച ടെലിഫോൺ സംഭാഷണവും കെ. എം ഷാജി പുറത്തുവിട്ടിരുന്നു.

Story Highlights K M shaji, Death threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top