അന്തിക്കാട് നിധിൻ വധക്കേസ്: രണ്ട് പ്രതികൾ ഗോവയിൽ പിടിയിൽ

അന്തിക്കാട് ആദർശ് കൊലക്കേസ് പ്രതി നിധിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾ ഗോവയിൽ അറസ്റ്റിൽ. കിഴക്കുംമുറി സ്വദേശികളായ കെ.എസ് സ്മിത്തും ടി.ബി വിജിലുമാണ് ഗോവയിലെ ബീച്ചിൽ നിന്ന് പിടിയിലായത്. ഇരുവരേയും നാളെ തൃശൂരിൽ എത്തിക്കും. കേസിൽ ഇതുവരെ പതിനൊന്ന് പേർ പിടിയിലായി.

ആദർശ് കൊലക്കേസിൽ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ നിധിൻ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുമ്പോഴാണ് കൊല്ലപ്പെട്ടത്. നിധിന്റെ കാർ പിന്തുടർന്നെത്തിയ അക്രമി സംഘം മുൻ ധാരണപ്രകാരം വെട്ടിക്കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം റോഡിന്റെ അരികിലേക്ക് വലിച്ചിട്ട ശേഷം കൊലയാളി സംഘം മറ്റൊരു കാറിൽ രക്ഷപ്പെടുകയായിരുന്നു.

ജൂലായിൽ അന്തിക്കാട് സ്വദേശി ആദർശിനെ കൊലപ്പെടുത്തിയ കേസിലെ ഒമ്പത് പ്രതികളിൽ ഒരാളാണ് നിധിൻ. ഇയാളാണ് പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചത്.

Story Highlights Nidhin murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top