സ്വർണക്കടത്ത് കേസ്: മൂന്ന് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മൂന്ന് പ്രതികളെ എൻഐഎ. കസ്റ്റഡിയിൽ വിട്ടു. സരിത്ത്, കെ.ടി. റമീസ്, എ. എം. ജലാൽ എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് നടപടി.
അതിനിടെ സ്വർണക്കടത്ത് കേസിൽ പ്രതി സന്ദീപ് നായർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. സ്വർണക്കടത്തിന് പുതിയ മാർഗം ആരാഞ്ഞത് റമീസാണെന്നും കോൺസുലേറ്റിൽ ജോലി ചെയ്യുന്ന സരിത്തിനെ നേരത്തേ അറിയാമെന്നും മൊഴിയിലുണ്ട്. സരിത്തിനെ കുറിച്ച് റമീസിനോട് പറഞ്ഞിരുന്നു. സരിത്താണ് സ്വപ്നയെ പരിചയപ്പെടുത്തിയത്. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയാൽ പിടിക്കപ്പെടില്ല എന്ന് പറഞ്ഞത് സ്വപ്നയാണെന്നും സന്ദീപ് വെളിപ്പെടുത്തി.
Story Highlights – NIA, Gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here