Advertisement

വ്യവസായ വകുപ്പ് വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങുന്നു

October 21, 2020
Google News 1 minute Read

പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡുമായി സഹകരിച്ച് വ്യവസായ വകുപ്പ് വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ഇതിനായി ജില്ലാതലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ സഹകരണസംഘം രജിസ്റ്റര്‍ ചെയ്യും. ആദ്യ ഘട്ടത്തില്‍ 25 വനിതകള്‍ അടങ്ങുന്ന സംഘമാണ് ജില്ലാടിസ്ഥാനത്തില്‍ ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് സന്നദ്ധരായി എത്തുന്നവര്‍ക്ക് സഹകരണ സംഘം വഴി മൂന്നില്‍ ഒന്ന് സബ്‌സിഡി അനുവദിക്കും. വരും ഘട്ടത്തില്‍ കൂടുതല്‍ വനിതകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 700 ഓളം പേര്‍ക്ക് ഒരു വര്‍ഷത്തിനകം ഈ വിധം തൊഴില്‍ നല്‍കാനുമെന്നാണ് പ്രതീക്ഷ.

Story Highlights e-auto project for women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here